***first malayalam webportal for energy conservation and new-renewable energy ***

കഥ

സൈക്കിള്‍ കുതിര

ഉണ്ണൂ ആ പൂമ്പാറ്റേടെ ചിറക് നുള്ളിക്കളയല്ലേ... ആ പൂത്തുമ്പ്യേ പിടിച്ചു നൂലു കെട്ടീപ്പറത്തല്ലേ....

കൂട്ടുകാരി അരുണുവിന്റെ താക്കീത് വകവെയ്ക്കാതെ പൂത്തുമ്പിയ്ക്ക്
പിന്നാലെ പതുങ്ങി പതുങ്ങി നടക്ക്കാണ്, അടുത്ത വര്‍ഷം ആറാം
ക്ലാസിലിരിക്കേണ്ട ഉണ്ണൂ.

"എടാ അതിനെ ഒന്നും ചെയ്യല്ലേ....."

"നീ പോടി....ഞാനതിനെ പിടിക്കാനൊന്നും പോവേല്ല"- അരുണിന് ആശ്വാസമായി.

"യ്യോ.....അതെവിടെ"

ഇക്‌ബാല്‍ സാര്‍ പറഞ്ഞത്‌

`ഓ, രാവിലെ തൊടങ്ങ്യോ
രണ്ടാളും........?` അടുക്കളേല്‍ നിന്ന്‌ അമ്മ ഓടിയെത്തി. അമ്മേടെ വലതുകൈയില്‍
ആവിപറക്കുന്ന ചട്ടുകം.
രണ്ടാളും മിണ്ടുന്നില്ല. ചിപ്പുവിന്റെ കൈയില്‍ ടീവീടെ
റിമോട്ടുണ്ട്‌. ഒന്നുമറിഞ്ഞില്ലെന്ന മട്ടില്‍ അവനിരുന്നു. ചിഞ്ചു അവന്റെ
ചേച്ചിയാണ്‌. പക്ഷേ ചേച്ചിയോടു ബഹുമാനംകാട്ടാനൊന്നും അവനെ കിട്ടില്ല. അവന്‍ പറയണത്‌

കറണ്ടു തിന്നുന്ന ജീവി

പമ്പ്‌ ചിരിച്ചു.
കിണറിനു മുകളിലിരുന്നു ചിരിയോടു ചിരിതന്നെ. ഒരു
പഴഞ്ചന്‍ ബക്കറ്റുകൊണ്ട്‌ ഇന്നാളതിനെ മൂടിവെച്ചത്‌ ചക്കീടമ്മയാണ്‌.
ചക്കി
കിണറിന്റെ ഭിത്തിയില്‍ കൈകുത്തി അകത്തേക്കുനോക്കി. വേനലായതോണ്ടാവും വെള്ളം
തീരെയില്ല.
ഹിഹിഹി....
പിന്നേം ചിരി. അവള്‍ ചുറ്റും നോക്കി, ആരുമില്ല.

ചക്കീ.....

ദേ.... ഇങ്ങോട്ട്‌ നോക്ക്യേ......

ഇപ്പോ ഒരു ബോംബ്‌ പൊട്ട്യാപ്പോലും അവളറീല്ല.അവളുടെ
ശ്രദ്ധ മുഴുവന്‍ വീടിനു മുകളിലാണ്‌. അവിടെ ടെറസ്സിലേക്കു ചാഞ്ഞു നില്‌ക്കുന്ന ഒരു
പേരമരമുണ്ട്‌. മെലിഞ്ഞ പേര എന്നാണ്‌ ഇതിനെ വിളിക്കാറ്‌. നീണ്ട കനം കുറഞ്ഞ
ശിഖരക്കൈകള്‍ നീട്ടി അതിന്റെ തുമ്പത്ത്‌ ഇലകള്‍ പിടിപ്പിച്ച്‌, നിറയെ മുഴുത്ത