നാടിന്റെ വികസനത്തില്‍ ഒഴിവാക്കാനാകാത്ത അടിസ്ഥാന വിഭവമാണ് ഊര്‍ജമെന്ന് ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ ഇന്ന് നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് അതിവേഗം വറ്റിക്കൊണ്ടിരിക്കുന്ന ഖനിജ ഇന്ധന സ്രോതസുകളെയാണ്. വര്‍ധിച്ചു വരുന്ന ഊര്‍ജ ഉപഭോഗം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ സാരമായി ബാധിക്കുമെന്ന് ഞാന്‍ മനസിലാക്കുന്നു. ലഭ്യമായ പാരമ്പര്യ ഊര്‍ജ സ്രോതസുകളെ സൂക്ഷിച്ച് ഉപയോഗിച്ചും, അക്ഷയ സ്രോതസുകളായ സൌരോര്‍ജം,പവനോര്‍ജം,ജലശക്തി,ജൈവോര്‍ജം തുടങ്ങിയവയെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടും മാത്രമേ അഭംഗുര വികസനം സാധ്യമാകൂ എന്നും ഞാന്‍ തിരിച്ചറിയുന്നു. ഇതിനായി ഊര്‍ജ സംരക്ഷണ മാര്‍ഗങ്ങളെക്കുറിച്ചും അക്ഷയ ഊര്‍ജ സ്രോതസുകളുടെ ഉപയോഗത്തെ ക്കുറിച്ചും കൂറ്റുതല്‍ പഠിക്കാനും അവ പ്രായോഗികമാക്കാനും ഞാന്‍ എപ്പോഴും സന്നദ്ധനായിരിക്കും. ഞാന്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാ മണ്ഡലങ്ങളിലും ഊര്‍ജസംരക്ഷണത്തിനും അക്ഷയ ഊര്‍ജ സ്രോതസുകളുടെ ഉപയോഗത്തിനും എല്ലാ പരിശ്രമങ്ങളും നടത്തുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.
(കടപ്പാട്: അക്ഷയ ഊര്‍ജ മാസാചരണത്തോടനുബന്ധിച്ച് ‘അനെര്‍ട്ട്’ തയാറാക്കിയത്)